
രാമപുരം: പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി പാടശേഖരത്ത് കാര്യപ്പുറത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 4 ഏക്കറോളം തരിശായി കിടന്നിരുന്ന പാടത്ത് രാമപുരം നെൽകൃഷി സംരക്ഷണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നെൽവിത്ത് വിതച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. രാമപുരം കൃഷിഭവന്റെ നിർദേശപ്രകാരം കടുത്തുരുത്തി വാലാഞ്ചിറ സീഡ് ഫാമിൽ വകസിപ്പിച്ചെടുത്ത ജ്യോതി എന്ന ഇനത്തിൽപ്പെട്ട നെൽവിത്താണ് വിതച്ചത്. കൂടുതൽ യുവതി, യുവാക്കളെ കൃഷിയിലേയ്ക്ക് ആകർഷിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ രാമപുരം കൃഷിഭവന്റെ കീഴിൽ പ്രത്യേക ക്ലാസുകൾ നടത്തുമെന്ന് അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീജ പി.എസ്., കൃഷി അസിസ്റ്റന്റ് രത്‌നമ്മ പി.സി.യും പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അല്ക്‌സ് തെങ്ങുംപള്ളിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, വിജയകുമാർ മണ്ഠപത്തിൽ, ജോഷി കുമ്പളത്ത്, ആൽബിൻ ഇടമനശ്ശേരിൽ, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സി.പി.എം ലോക്കൽ സെക്രട്ടറി അജി സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, എസ്.എൻ.ഡി.പി. രാമപുരം ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വിൻസെന്റ് മാടവന, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ കർഷകസമിതി പ്രസിഡന്റ് ജോയി കോലത്ത്, ബേബി തട്ടാറയിൽ, രാജ മാനുവൽ ,സജി കട്ടക്കയം, വിൽഫ്രണ്ട് വില്യംസ് കണിപ്പിള്ളിൽ, വിശ്വൻ തണ്ടുംപുറത്ത്, മോഹനൻ ഇടപ്പാട്ട്, ജിൻസ് കോലത്ത്, വിജയകുമാർ ചിറയ്ക്കൽ, ശബരിനാഥ് പുളിക്കലേടത്ത്, ബാബു കാനാട്ട്, സജി ചീങ്കല്ലേൽ, തങ്കച്ചൻ ദേവസ്യ പൈക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.