pic

തൊടുപുഴ: വർഷങ്ങൾക്കു ശേഷം ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ്സ് ചാപ്ടർ- 1 നാടകം തൊടുപുഴയിലെത്തുന്നു. രക്തരക്ഷസ്സിന്റെ മൂന്നാംവരവിനായുള്ള മുന്നൊരുക്കങ്ങൾക്ക് തൊടുപുഴയിൽ തുടക്കം കുറിച്ചു. കോലാനി- വെങ്ങല്ലൂർ

ബൈപ്പാസ് റോഡിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ തൊടുപുഴ നഗരസഭാദ്ധ്യക്ഷ സബീനാ ബിഞ്ചു കാൽനാട്ടുകർമ്മം നിർവഹിച്ചു. നവംബർ രണ്ടാം വാരത്തോടെയാണ് രക്തരക്ഷസ്സിന്റെ ആദ്യഭാഗം തൊടുപുഴയിൽ അവതരിപ്പിക്കുന്നത്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് രക്തരക്ഷസ്സ് ചാപ്ടർ- 1 നാടകം സംവിധായകന്‍ അനന്ത പത്മനാഭന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മുൻ അവതരണങ്ങളേക്കാൾ മികവുറ്റ രീതിയിൽ, കലാമികവിലും സെറ്റിംഗ്‌സുകളിലും ശബ്ദക്രമീകരണത്തിലും സാങ്കേതിക മികവിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ഏരീസ് കലാനിലയം നാടകം അവതരിപ്പിക്കുന്നത്. തൊടുപുഴ നഗരസഭാംഗങ്ങളായ കവിതാ വേണു, ആർ. ഹരി, കെ.എഫ്. അജി, ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടർ അനന്തപത്മനാഭൻ, പുളിമൂട്ടിൽ ജേക്കബ് സാജ്, പുളിമൂട്ടിൽ ജോസഫ് സാജ്, ഏരീസ് കലാനിലയം ഡയറക്ടർ ബോർഡംഗം വിയാൻ മംഗലശ്ശേരി, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഗോപകുമാർ, ജയകുമാർ തൊടുപുഴ, ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.