തൊടുപുഴ: സി.എച്ച്.ആർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് ഇപ്പോഴുണ്ടായത് ഇടക്കാല ഉത്തരവാണെങ്കിലും ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷക സംഘത്തെ തന്നെ സുപ്രീം കോടതിയിൽ വാദിക്കുന്നതിന് നിയോഗിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിനും കേരളാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യുവും ആവശ്യപ്പെട്ടു. ഡിസംബറിലാണ് അന്തിമ വിധി വരുന്നത്. ആ വിധി ജനങ്ങൾക്ക് എതിരാവാൻ പാടില്ല. സർക്കാരിന്റെയോ, അഭിഭാഷകരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇടക്കാല ഉത്തരവ് വന്നിട്ടുള്ളത്. ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന കാര്യം വി.എസ് സർക്കാരിന്റെ കാലം മുതൽ എൽ.ഡി.എഫ് സർക്കാരും ഇടത് മുന്നണിയും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതാക്കൾ പറഞ്ഞു.