
കോട്ടയം: വർക്ക്‌ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് സംഘടനാ സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന ട്രഷറർ സുധീർ മേനോൻ സംഘടനയുടെ സാമ്പത്തികം വിശദീകരിച്ചു.