
കോട്ടയം : ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഉന്നമനം ലക്ഷ്യമിട്ട് സേവ് ഓട്ടോ ഫോറത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഏറ്റുമാനൂർ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമവും ജനകീയം ഓട്ടോറിക്ഷയുടെ ഉദ്ഘാടനവും കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി ഹരിദാസ്, അഡ്വ.ബിനു ബോസ്, കാണക്കാരി അരവിന്ദാക്ഷൻ, ജെയിംസ് പുളിക്കൻ, അഡ്വ.മൈക്കിൾ ജെയിംസ്, സേവ് ഓട്ടോ ഫോറം കൺവീനർ ബി.രാജീവ്, രാജു ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. സംഗമത്തിൽ എത്തിയ എല്ലാ ഡ്രൈവർമാർക്കും യൂണിഫോമും നൽകി.