
കട്ടപ്പന : കാഞ്ചിയാർ സ്വരാജ് പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത് .പെരിയൻ കവല ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറും എതിർ ദിശയിൽ കട്ടപ്പനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബേക്കറിയുടെ ട്രാവലർ വാഹനവുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാർ റോഡിൽ നിന്നും തെന്നിമാറി 10 അടിയോളം വരുന്ന കുഴിയിലേക്ക് പതിച്ചു . പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു .ഇരു വാഹനങ്ങളുടെയും അശ്രദ്ധയും, അമിതവേഗതയുമാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു .