
കോട്ടയം : രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യപരിപാല സംവിധാനമുള്ളത് കേരളത്തിലാണെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് ഗ്രാമീണ പഠനസേവന പ്രവർത്തനങ്ങൾക്കായി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച മിനി ബസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ വർഗീസ് പി.പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൾ ഡോ.അജിത് കുമാർ, പി.ടി.എ പ്രസിഡന്റ് അഡ്വ.ഗിരിജ ബാബു, സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാൻ ആഷിഷ്, മെഡിക്കോ സോഷ്യോളജി വിഭാഗം ലക്ചറർ ഡോ.എ.ജി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.