jayan

ബ്രഹ്മമംഗലം: കെ.പി.എം.എസ് 1434-ാം നമ്പർ തുരുത്തുമ്മ ശാഖയുടെ കുടുംബസംഗമവും പൊതുയോഗവും കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി വി.സി.ജയൻ ഉദ്ഘാടനം ചെയ്തു. 2024-25 സംഘടനാവർഷത്തെ ശാഖതല അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു.

യൂണിയൻ പ്രസിഡന്റ് എൻ.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കൃഷ്ണകുമാർ, എസ്.പുഷ്പകുമാർ, സി.എ.കേശവൻ, ജമീലഷാജു, കെ.കെ.സന്തോഷ്, മിനിസിബി, സി.കെ.ചന്ദ്രൻ, എൻ.എസ്.സുരേഷ്, എ.പി.പ്രസാദ്, സോമൻ തുടങ്ങിയവർ സംസാരിച്ചു.