
തലയോലപ്പറമ്പ്: യുവകലാസാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ വയലാർ രാമവർമ അനുസ്മരണം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ കെ.ഡി മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥൻ, ഇ്ര്രപ മണ്ഡലം പ്രസിഡന്റ് വൈക്കം ദേവ്, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി സി.പി അനൂപ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ശിവൻ, സി.പി.ഐ വടകര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി.സജി, സംഘാടക സമിതി ചെയർമാൻ പി.കെ ഹംസ, എ.ജി സലിം, രാജേഷ് മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.