കോട്ടയം: എട്ടാമത് അന്താരാഷ്ട്ര കേരള ചരിത്ര കോൺഫറൻസ് ഇന്ന് കോട്ടയം സി .എം.എസ് കോളജിലെ വിവിധ വേദികളിലായി നടക്കും. കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, കേരള പ്രാദേശികചരിത്ര പഠനസമിതി, ശാസ്ത്ര ഫൗണ്ടേഷൻ, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ചരിത്ര ഗവേഷകരും വിദ്യാർത്ഥികളും അദ്ധ്യാപകരും 150ൽപ്പരം പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ കേരള ചരിത്ര കോൺഫറൻസിന്റെ ഏഴാമത് വാല്യം ചരിത്രകാരൻ എം.ആർ.രാഘവവാര്യർ പ്രകാശനം ചെയ്യും. ഡൽഹിയിലെ നാഷണൽ മ്യൂസിയം ക്യൂറേറ്റർ മൗമിത ധർ മുഖ്യപ്രഭാഷണം നടത്തും.