കോട്ടയം : വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമ്മാണം നടക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വൃദ്ധസദനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. വയോജന സംരക്ഷണരംഗത്തുള്ള ഹോം നഴ്‌സുമാർക്ക് ശാസ്ത്രീയപരിശീലനം നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടിട്ടുണ്ട്. ശാസ്ത്രീയപരിശീലനം നൽകി ഹോം നഴ്‌സുമാരെ എംപാനൽ ചെയ്യാനാണ് തീരുമാനം. വയോജനപരിപാലന മേഖലയിൽ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.വി. സുനിൽ, വാസുദേവൻ നായർ, ടി.എസ്. ശരത്, നയന ബിജു, സുബിൻ മാത്യു, ഷീല ജോസഫ്, കൈലാസ് നാഥ്, കെ.ആർ.സജീവൻ, അനുമോൾ, കെ.ആർ. അരുൺ, അജിത്കുമാർ, എ.കെ. ഗോപാലൻ, ശില്പദാസ്, മേരിക്കുട്ടി ലൂക്കാ, ജോയി നടുവിലേടം, ഷിജി കെ. കുര്യൻ, സാലി ജോർജ്, ജെയ്‌മോൾ ജോർജ്, പോൾസൺ ബേബി, അനിത സണ്ണി, ജെസി കുര്യൻ, പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.