
ഏറ്റുമാനൂർ: വീട്ടിൽ അതിക്രമിച്ചുകയറി മദ്ധ്യവയസ്ക്കയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. നീണ്ടൂർ ആർ.ജി.എച്ച് കോളനിയിൽ നെടുംപുറത്ത് സോനുപ്രസാദ് (35) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യവയസ്‌കയോട് ഇയാൾ അസഭ്യംപറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിക്ക് ഇവരോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമണം. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ അഖിൽദേവ്, ഗിരീഷ്, സിനിൽകുമാർ, എ.എസ്.ഐമാരായ വിനോദ്, സജി, സി.പി.ഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. സോനു ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.