
തൊടുപുഴ: സ്പെഷ്യൽ സമ്മറി റിവിഷൻ 2025 നോടനുബന്ധിച്ചുള്ള  തൊടുപുഴ നിയോജകമണ്ഡലത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരിയിൽ  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. തൊടുപുഴ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും എല്ലാ പഞ്ചായത്തുകളിലും ,തൊടുപുഴ മുനിസിപ്പാലിറ്റിയിലും , സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഇലക്ഷൻ വിഭാഗത്തിലും പൊതുജനങ്ങൾക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കാം. കുറ്റമറ്റ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി ഈ അവസരം എല്ലാ വോട്ടർമാരും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ നിയോജകമണ്ഡലം അസി. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറായ തഹസിൽദാർ  എ .എസ് ബിജിമോൾ അറിയിച്ചു.