pic

ഇടുക്കി : മാലിന്യമുക്തം നവകേരളം ജനകീയ പ്രചാരണം ജില്ലാതല പരിപാടിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. പണിക്കൻകുടി, കമ്പിളികണ്ടം ടൗണുകളും പണിക്കൻകുടി മുതൽ ചതുരക്കള്ളിപാറ വരെയുള്ള നാലു കിലോമീറ്റർ തോടുമാണ് ജനകീയമായി ശുചീകരിച്ചത്. ഈ ടൗണുകളെ കേരളപ്പിറവി ദിനത്തിൽ ഹരിതമായി പ്രഖ്യാപിക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ജനകീയ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് , പഞ്ചായത്ത് അംഗങ്ങൾ, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ആർ. ഭാഗ്യരാജ്, റിസോഴ്സ് പേഴ്സൺമാർ തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ,ഓട്ടോ, ടാക്സി തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി. ജില്ലാ തല പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ അഞ്ച് ടൗണുകളാണ് ശുചീകരിച്ചത്.