rajeev

വൈക്കം: എയ്ഡ്സ് ബോധവത്ക്കരണ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കം ശ്രീമഹാദേവ കോളേജിൽ കോളേജ് ഡയറക്ടർ പി. ജി. എം നായർ കാരിക്കോട് നിർവഹിച്ചു. പി.കെ.നിതിയ അദ്ധ്യക്ഷത വഹിച്ചു. എയ്ഡ്സിന്റെ ഭീകരാവസ്ഥയും, രോഗപ്രതിരോധ മാർഗങ്ങളും, മാജിക്‌ഷോയിലൂടെ കുട്ടികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രാജീവ് മേന്മുണ്ട മാജിക് ഷോ അവതരിപ്പിച്ചു. ആരോഗ്യവകുപ്പ് ഇൻസ്‌പെക്ടർ അഭിജിത്ത്, ബി.മായ, മാധുരിദേവി, ശ്രീലക്ഷ്മി ചന്ദ്രശേഖരൻ, എം. എസ് ശ്രീജ, ആശ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.