rahul-mankoottathil

കോട്ടയം: തനിക്കെതിരെ രണ്ടു അപരന്മാരെ നിറുത്തിയത് സി.പി.എം -ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് പാലക്കാട്ടെ യു.ഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും സ്ഥാനാർത്ഥികൾക്ക് അപരന്മാരില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഡീലാണിത്. ഇടതു നേതാക്കൾ ബി.ജെ.പിക്കെതിരെ ഒന്നും പറയുന്നില്ല. കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്നുള്ള ഡി.സി.സിയുടെ കത്തിൽ തനിക്കെതിരെ പരാമർശമൊന്നുമില്ല. സി.പിഎം ചാനലാണ് കത്ത് വിവാദമാക്കിയത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമില്ല. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ ഇല്ലെന്നറിഞ്ഞാണ് പോകാതിരുന്നത്. കാണാൻ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞതായി അറിയില്ലെന്നും രാഹുൽ പറഞ്ഞു.