rubber

കോട്ടയം: ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ സജീവമായി ഇടപെടണമെന്നും തുടർച്ചയായ സംഭരണം ഉറപ്പാക്കണമെന്നും റബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ നിർദേശിച്ചു. റബർ വിലയിലെ ഇടിവിനെ കുറിച്ച് ചർച്ച ചെയ്യാൻ ടയർ കമ്പനികളുടെ പ്രതിനിധികളുടെയും മറ്റ് ഉപഭോക്താക്കളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വില ഇനിയും കുറയാൻ ഇടയുള്ളതിനാൽ വ്യവസായികൾ ഇറക്കുമതി ഒഴിവാക്കി ആഭ്യന്തര വിപണിയിൽ നിന്ന് പരമാവധി റബർ വാങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു.
കോമ്പൗണ്ടഡ് റബറിന്റെ ഇറക്കുമതി ആശങ്ക സൃഷ്‌ടിക്കുന്നതിനാൽ വിപണിയിലെ ചലനങ്ങൾ റബർ ബോർഡ് സസൂക്ഷ്മം നിരീക്ഷിക്കും.