
കോട്ടയം: ചതുരംഗപ്പാറയിലെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കണോ... കെ.എസ്.ആർ.ടി.സി അതിന് അവസരമൊരുക്കും. നീലക്കുറിഞ്ഞികൾ മൊട്ടിട്ടതോടെ സഞ്ചാരികളുടെ തിരക്കുമേറി... എരുമേലി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ മൂന്നിന് ചതുരംഗപ്പാറയിലേക്ക് ട്രിപ്പ് നടക്കും.
യാത്ര ഇങ്ങനെ:
4.45ന് എരുമേലിയിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, എസ്.എൻ പുരം വെള്ളച്ചാട്ടം, കല്ലാർ കുട്ടി, പൊന്മുടി ഡാമുകൾ, പൂപ്പാറയിലെ തേയില തോട്ടങ്ങൾ എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലെത്തും.
കാറ്റാടി പാടങ്ങളുടെ മനോഹരകാഴ്ചകൾക്കൊപ്പം തമിഴ്‌നാടിന്റെ അതിവിശാലമായ ആകാശദൃശ്യം സഞ്ചാരികളെ ഹരംകൊള്ളിക്കും. കള്ളിപ്പാറയിൽ പൂവിട്ടു തുടങ്ങിയ നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എത്തുന്നുണ്ട്.
ഫോൺ: 9447287735,9061592069.