
തലയോലപ്പറമ്പ്: സ്‌കൂൾ വിദ്യാർത്ഥിനിയെ പരസ്യമായി അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വെള്ളൂർ വരിക്കാംകുന്ന് തായങ്കേരിൽ ജിതുവിനെ (23)ആണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് ഉൾപ്പെടെ ഇയാൾ ആറോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.