
തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മാലിന്യം നിറഞ്ഞ എം.വി.ഐ. പി കനാൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വൃത്തിയാക്കുക, പഞ്ചായത്തിൽ പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, മുടങ്ങി കിടക്കുന്ന തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുക, ആശ്രയ - അതി ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധ സമരം സംഘടിപ്പിച്ചത്.