
കരിമണ്ണൂർ : കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഇത്തവണ പതിനാല് ഇനങ്ങളിൽ മത്സരിക്കും. ജില്ലാ കായികമേളയിൽ അഞ്ച് ഗോൾഡ് ഉൾപ്പെടെ 14 ഇനങ്ങളിലാണ് കൊച്ചിയിൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. അഞ്ച് സ്വർണം, ഒരു വെള്ളി, എട്ട് വെങ്കലം എന്നിവയാണ് ഇത്തവണത്തെ റവന്യു ജില്ലാ അത്ലറ്റിക്സ് മീറ്റിൽ കരിമണ്ണൂരിന്റെ നേട്ടങ്ങൾ.