karayogam

തൊടുപുഴ: ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പു പൊതുയോഗം പ്രസിഡന്റ് ആർ.ജയന്റെ അദ്ധ്യക്ഷതയിൽ കൂടി .താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ കെ കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി റ്റി .കെ.സുധാകരൻ നായർ റിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു. വനം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയ എം .എൻ ജയചന്ദ്രനെ യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ കെ . കൃഷ്ണപിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് വി .കെ കൃഷ്ണൻ നായർ,ട്രഷറർ ശിവരാമൻ നായർ എന്നിവർസംസാരിച്ചു. തുടർന്ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിന് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ എൻ. ശ്രീകാന്ത് വരണാധികാരിയായിരുന്നു.യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.