പൊൻകുന്നം:സി.പി.എം വാഴൂർ ഏരിയസമ്മേളനം നവംബർ 1,2,3,5 തീയതികളിൽ പൊൻകുന്നത്ത് നടക്കും. 1 ന് വൈകിട്ട് 5ന് പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടക്കുന്ന സംസ്‌കാരിക സമ്മേളനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പതാക, കൊടിമരം, കപ്പി, കയർ ജാഥകൾ നടക്കും. 2,3 തീയതികളിൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി എ.വി.റസൽ ഉദ്ഘാടനം ചെയ്യും. 5ന് ചുവപ്പ്‌സേന മാർച്ച് പ്രകടനവും വൈകിട്ട് 4ന് ഇരുപതാം മൈലിൽ നിന്നും ആരംഭിക്കും. തുടർന്ന് 5ന് പൊൻകുന്നം ഗവ.ഹൈസ്‌കൂളിന് സമീപം പൊതുസമ്മേളനം നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ,
എ.വി.റസൽ, കെ.എം.രാധാകൃഷ്ണൻ, ടി.ആർ.രഘുനാഥൻ, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ഗിരീഷ്.എസ്.നായർ, കൺവീനർ വി.ജി.ലാൽ എന്നിവർ അറിയിച്ചു.