
കടുത്തുരുത്തി : ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ ഇടത്താവളങ്ങളായ വൈക്കം മഹാദേവക്ഷേത്രം ,കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്നതിന് ഇത് ഏറെ സൗകര്യമാകും. നിലവിൽ കേരള എക്‌സ്പ്രസ് ,പാലരുവി, ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനുകൾക്കാണ് സ്‌റ്റോപ്പുള്ളത്. റിസർവേഷൻ സൗകര്യം വൈക്കം റോഡിൽ ഏർപ്പെടുത്തണമെന്നും വേളാങ്കണ്ണി എക്‌സ്പ്രസ്, മലബാർ ,വഞ്ചിനാട് ,വേണാട് ,രാജ്യറാണി ,അമൃത എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.