എരുമേലി: കോൺഗ്രസ് അംഗത്തെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചു. കോൺഗ്രസിന്റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണിയാണ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
21-ാം വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയായിരുന്നു യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ മറിയാമ്മ സണ്ണിക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു. ഇതോടെ മറിയാമ്മ സണ്ണിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കൂറുമാറ്റം തടയാൻ കോൺഗ്രസ് നേതൃത്വം തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് അടക്കം നൽകിയിരുന്നു. വെറും പേപ്പറിൽ നൽകിയ വിപ്പ് തനിക്ക് ബാധകമാകില്ലെന്നാണ് മറിയാമ്മ സണ്ണിയുടെ നിലപാട്.