ktm

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറക്കാൻ തീരുമാനം. പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയായതിനു ശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷം ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. സ്റ്റേഷനിലെ ഷെൽട്ടർ കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടും. രണ്ടാം കവാടത്തിന് സമീപം കടന്നു പോകുന്ന ഒഴത്തിൽ ലൈൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാൻ കഴിയുന്നത് സംബന്ധിച്ച നിർദ്ദേശം റെയിൽവേ ഡിവിഷണൽ മാനേജർ അംഗീകരിച്ചു. എല്ലാ പ്ലാറ്റ് ഫോമുകളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തും. എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിച്ച് പുതിയ മേൽപ്പാലം ഏതാനും ദിവസങ്ങൾക്കകം തുറന്ന് കൊടുക്കും. രണ്ടാം പ്രവേശന കവാടത്തിലെ ലിഫ്റ്റ് എസ്‌ക്കലേറ്റർ നിർമ്മാണം രണ്ടാഴ്ചക്കകം പൂർത്തിയാക്കും. പുതിയ പ്രവേശന കവാടത്തിൽ സൈൻ ബോർഡ് സ്ഥാപിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി പ്രത്യേക മുറിയുമുണ്ട്.


'' എറണാകുളം -ബംഗളൂരു ഇന്റർസിറ്റി, എറണാകുളം-കാരക്കൽ, എറണാകുളം- മഡ്ഗാവ്, എറണാകുളം- പൂനൈ,എറണാകുളം-ലോക്മാന്യ തിലക്, എറണാകുളം -പാലക്കാട് മെമ്മു ട്രയിനുകൾ കോട്ടയത്തേയ്ക്ക് നീട്ടുന്നതും കോട്ടയത്ത് നിന്ന് പാലക്കാട്, കോയമ്പത്തൂർ വഴി ഈ റോഡിലേയ്ക്ക് പുതിയ ട്രെയിൻ തുടങ്ങുന്നതും റെയിൽവേ ബോർഡിന്റെ പരിഗണനക്കായി സമർപ്പിക്കും

-ഫ്രാൻസിസ് ജോർജ് എം.പി

വിവിധ സ്റ്റേഷനുകളിലെ പദ്ധതികൾ

ചിങ്ങവനം

പുതിയ പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠനം
മെയിൻ റോഡിലെ പ്രവേശന കവാടത്തിൽ ബോർഡുകൾ സ്ഥാപിക്കും
 എറണാകുളം-മെമ്മു ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണന

റെയിൽവേ കോബൗണ്ടിലെ ടാറിംഗ്

കുമാരനല്ലൂർ

 ലെവൽ ക്രോസിംഗിൽ കയറി ഇറങ്ങാവുന്ന വിധത്തിൽ പുതിയ കാൽനട മേൽപ്പാലം

 അപകട മുന്നറിയിപ്പ് സൂചിപ്പിക്കുന്ന പുതിയ ബോർഡുകൾ, കുടിവെള്ളം,ശൗചാലയം
പുതിയ മെമ്മുവിന് സ്റ്റോപ്പ് പരിഗണിക്കും


ഏറ്റുമാനൂർ

 പുതിയ ലിഫ്റ്റ്, 1, 2, 3 ഫ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലം

 എല്ലാ പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം
 ഏറ്റുമാനൂർ , നീണ്ടൂർ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം

കുറുപ്പന്തറ

എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ് ഫോം നീട്ടും

ഓവർ ബ്രിഡ്ജ് നിർമ്മാണ തടസ്സങ്ങൾ നീക്കും
പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കും

കടുത്തുരുത്തി

 സ്റ്റേഷൻ കെട്ടിടവും പരിസരവും വൃത്തിയാക്കും
 ഷെൽട്ടർ, കുടിവെള്ളം ശൗചാലയം എന്നിവ ഒരുക്കും


വൈക്കം റോഡ്

അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കും
 വൈക്കത്ത് അഷ്ടമിയോട് അനുബന്ധിച്ച് വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ്
പാർക്കിംഗ് സ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ പരിശോധന

പിറവം റോഡ്

കൂടുതൽ ഷെൽട്ടർ, കുടിവെള്ളം, ശൗചാലയം, കസേര, ഫാൻ

ഓടകൾ വൃത്തിയാക്കാത്തത് മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കും

 താന്നിപ്പള്ളി അടിപ്പാത നിർമ്മാണം വിശദ പ്രോജക്ട് റിപ്പോർട്ട്