
കോട്ടയം: ദിനോസറുകളുടെയും മാമത്തുകളുടെയും വംശനാശം നേരിട്ടു കണ്ട തവളകളും ഇന്ന് വംശനാശ ഭീഷണയിലാണെന്ന് ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന പ്രൊഫ. എസ്.ഡി. ബിജു പറഞ്ഞു. സുവോളജിക്കൽ സൊസൈറ്റി ഒഫ് കേരളയുടെ വാർഷികത്തോട് അനുബന്ധിച്ച് എം.ജി സ്‌കൂൾ ഓഫ് എൻവിയോൺമെന്റ് സയൻസുമായി ചേർന്ന് ആം ഫീബിയൻസ് ഇൻ ഇന്ത്യാസ് ബയോഡൈവേഴ്സിറ്റി ഹോട്ട് സ്‌പോട്ട്സ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തവളകൾ ഉൾപ്പെടുന്ന ചെറിയ ജീവികൾ ഇന്ന് സംരക്ഷിക്കപ്പെടുന്ന വലിയ ജീവികൾക്കൊപ്പം സംരക്ഷിക്കപ്പെടേണ്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മഹേഷ് മോഹൻ, ഡോ. ജഗന്നാഥൻ വി, ഡോ.ബൈജു കെ.ആർ, ഡോ. സൈലസ് വി.പി, ഡോ.വിജോ കുര്യൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ.ബിജുവിനെ ആദരിച്ചു.