
ചങ്ങനാശേരി : ലെൻസ്‌ഫെഡ് ഏരിയാ കൺവെൻഷൻ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജെയിംസ് കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. എ.പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി കെ.കെ അജിൽകുമാർ,ട്രഷറാർ ടി.സി ബൈജു, സനൽ കുമാർ, ജോഷി സെബാസ്റ്റ്യൻ, വിനയകുമാർ, സിബി ജേക്കബ്, എസ്.അജിത്, ജോൺസൺ ജോൺ, പോൾ ആന്റണി, ചെറിയാൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി പി.എ നെജിമോൻ സ്വാഗതം പറഞ്ഞു.