
ചങ്ങനാശേരി : പറാൽ കുമരംങ്കരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ ഉദ്ഘാടനം ചെയ്തു. സുകുമാരൻ പറാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ്, വാഴപ്പള്ളി വെസ്റ്റ് ഏരിയ പ്രസിഡന്റ് സൂരജ് പരുത്തിക്കാട്, ജനറൽ സെക്രട്ടറി എം.എസ് ധനപാലൻ,വിനീഷ് വിജയനാഥ്, ബിജു പറാൽ, അഖിൽ രാജു, രാഹുൽ രാജു, രാജേന്ദ്രൻ പറാൽ, പൊന്നപ്പൻ പറാൽ, മഞ്ചു രതീഷ്, അനു ബിജു, ആര്യ ഷാജി എന്നിവർ പങ്കെടുത്തു.