
കൊഴുവനാൽ: യൂത്ത്കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഗോകുൽ ജഗന്നിവാസ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് അൽഫോൻസാ ദാസ്, കിരൺ മാത്യു അരിക്കൽ,നിഖിൽ ജോസ്, എൽബിൻ കുര്യാക്കോസ്, ജോബിഷ് ജോഷി, നിഷാ സെബാസ്റ്റ്യൻ വടക്കെമുറി, അബിൻ ഷാജി, ജോസി ജോസഫ് പൊയ്കയിൽ, എം.എം തോമസ് മണിയങ്ങാട്ട്, ജോർജ്കുട്ടി ചുരക്കൽ, സിബി തോമസ് പൂറ്റനാനി, ടി.സി ശ്രീകുമാർ തെക്കേടത്ത്, പി.ജെ സെബാസ്റ്റ്യൻ പുള്ളോലിൽ, സിബി ജോസ് പറകുളങ്ങര, ബാലചന്ദ്രദാസ് ആഴ്കത്ത് വെട്ടിക്കൊമ്പിൽ, തങ്കം ജോസ് കൈപ്പൻപ്ലക്കൽ, പി.ഡി ജോസഫ്, ഷാജി ചാവേലിൽ, ടി.സി ജോസഫ് തലവേലിൽ, ടോമി കരുവാകുന്നേൽ, വി.റ്റി ആന്റണി, ചാൾസ് അനിമുട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. സാം സോണിയെ ആദരിച്ചു.