
ചങ്ങനാശേരി : സമുദായാചാര്യൻ മന്നത്ത് പദ്മനാഭനെ സ്മരിച്ച് എൻ.എസ്.എസ് സ്ഥാപകദിനം പതാക ദിനമായി ആഘോഷിച്ചു. പെരുന്നയിലെ ആസ്ഥാനത്തും മുഴുവൻ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗ കേന്ദ്രങ്ങളിലും പതാക ഉയർത്തി.
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പതാക ഉയർത്തി. സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ കത്തിച്ച നിലവിളക്കിന് മുന്നിൽ സമുദായാചാര്യനും മറ്റ് 13 പേരും ചേർന്നെടുത്ത പ്രതിജ്ഞ ജി.സുകുമാരൻ നായർ ചൊല്ലിക്കൊടുത്തു.
എൻ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ പ്രസിഡന്റ് ഡോ.എം.ശശികുമാർ പതാക ഉയർത്തി. എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, നായകസഭാംഗം അഡ്വ.വിജുലാൽ, സംഘടനാവിഭാഗം മേധാവി വി.വി.ശശിധരൻനായർ, സ്കൂൾസ് ജനറൽ മാനേജർ അഡ്വ.ടി.ജി.ജയകുമാർ, വിവിധ വകുപ്പ് മേധാവികൾ, യൂണിയൻ - കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.