manickappen

ഇളങ്ങുളം : കാഞ്ഞിരപ്പള്ളി ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ഷിഹാബ് അലിഫ്, എ.ഇ.ഒ. എസ്.സുൽഫിക്കർ, തോമസ് ജേക്കബ്, അജാസ് വാരിക്കാടൻ, സിന്ധുമോൾ, ടോമി ജേക്കബ്, ടിനോ വർഗീസ്, ജെ.എ.അനീഷ, വി.ഐ.അബ്ദുൽകരീം, നാസർ മുണ്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ.എം.കെ.രാധാകൃഷ്ണൻ സമ്മാനദാനം നടത്തി. എൽ.പി, യു.പി, എച്ച്.എസ്.എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എമ്മും, എച്ച്.എസ് വിഭാഗത്തിൽ പാറത്തോട് ഗ്രേസി മെമ്മോറിയലും ജേതാക്കളായി.