surya

21 വർഷത്തിനുശേഷം സൂര്യയും വിക്രമും ഒന്നിക്കുന്നു. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. ബാല സംവിധാനം ചെയ്ത പിതാമകൻ എന്ന സിനിമയിലാണ് നേരത്തേ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. തമിഴിലെ പ്രശസ്ത നോവൽ വീരയുഗ നായകൻ വേൽപ്പാരിയുടെ ചലച്ചിത്രാ വിഷ്കാരമാണ് ഷങ്കറിന്റെ പുതിയ ചിത്രം . ഇതു മൂന്നാം തവണയാണ് ഷങ്കറും വിക്രമും ഒന്നിക്കുന്നത്. അന്യൻ, ഐ എന്നിവയാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ. അതേസമയം ഷങ്കർ ചിത്രത്തിൽ സൂര്യ ആദ്യമായാണ്.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് റിലീസിന് ഒരുങ്ങുന്ന സൂര്യ ചിത്രം. അതിഥി വേഷത്തിൽ കാർത്തി എത്തുന്നു.ഇതാദ്യമായാണ് സൂര്യയും കാർത്തിയും ഒരുമിക്കുന്നത്.ദിഷ പഠാനിയാണ് നായിക.നവംബർ 14ന് ലോകവ്യാപകമായി റിലീസ് ചെയ്യും.