beach-cleaning
കുഴുപ്പിള്ളി ബീച്ചിൽ തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ നടത്തിയ ശുചീകരണയജ്ഞം

തൃക്കാക്കര: സ്വച്ഛതാ ഹിസേവ 2024 ദേശീയ ശുചിത്വ ക്യാമ്പയിൻ,​വാർഷിക ടെക്‌നോമാനേജീരിയൽ ഫെസ്റ്റായ എക്സൽ എന്നിവയുടെ ഭാഗമായി തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് (നാഷണൽ സർവീസ് സ്‌കീം) യൂണിറ്റും ഭൂമിത്രസേനയും ചേർന്ന് കുഴുപ്പിള്ളി ബീച്ച് ശുചീകരിച്ചു. എൺപതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം, കുപ്പികൾ, വലക്കഷണങ്ങൾ, ചെരിപ്പുകൾ എന്നിവ ശേഖരിച്ച് കുഴുപ്പിള്ളി പഞ്ചായത്തിന് കൈമാറി.