
അശ്വതി: തൊഴിൽ സംബന്ധമായി യാത്രകൾ നടത്തും. സ്‌നേഹിതന്മാരുടെ വിവാഹത്തിൽ പങ്കുചേരും. വൈദ്യന്മാരുടെ നിർദ്ദേശം കർശനമായി പാലിക്കണം. ബന്ധുജനങ്ങളുമായി രമ്യതയിലെത്തും. തിരഞ്ഞെടുപ്പുകളിൽ വിജയിക്കും. ഭാഗ്യദിനം വ്യാഴം.
ഭരണി: കൂട്ടുകച്ചവടത്തിൽ നിന്നു ലാഭമുണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവെ അനുകൂലമായിരിക്കും. പൂർവ്വികമായി ചെയ്തു വരുന്ന പൂജാ കർമ്മങ്ങളിൽ പങ്കുകൊള്ളും. കായിക വിനോദോപാധികൾക്കായി സമയം ചെലവഴിക്കും. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് വരുമാനം വർദ്ധിക്കും. ഭൂമിയിലൂടെ ആദായം ലഭിക്കും. ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. ഭാഗ്യദിനം ബുധൻ.
രോഹിണി: കർമ്മരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. പൊലീസ്, പട്ടാളം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷൻ ലഭിച്ചേക്കും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം പുന:സ്ഥാപിക്കും. ഭാഗ്യദിനം വെള്ളി.
മകയിരം: പൊതുപ്രവർത്തകർക്ക് അനുകൂലസമയം. ബന്ധുക്കളുമായി രമ്യതയിലെത്തും. തൊഴിലിൽ ഉന്നതിയുണ്ടാകും. ദൂരയാത്രകൾ ഗുണകരമാകും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധപുലർത്തണം. കൃഷിയിൽ നിന്നു ആദായം ലഭിക്കും. ഭാഗ്യദിനം ഞായർ.
തിരുവാതിര: ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. ആരാധനാലയങ്ങളിലേക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. ഗവൺമെന്റ് ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
പുണർതം: വീടുനിർമ്മാണം ആരംഭിക്കും. സന്താനങ്ങളുടെ ശ്രേയസ് വർദ്ധിക്കും. രാഷ്ട്രീയക്കാർക്ക് അനുകൂലസമയം. പ്രായം കവിഞ്ഞ് നിൽക്കുന്നവർക്ക് വിവാഹം നടക്കാനിടയുണ്ട്. പഴയ കേസുകളിൽ അനുകൂല വിധിയുണ്ടാകും. ഭാഗ്യദിനം ശനി.
പൂയം: സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. നിസാരകാര്യങ്ങളിൽ പോലും ശ്രദ്ധ പുലർത്തും. ആഡംബരകാറുകൾ, ബൈക്കുകൾ തുടങ്ങിയവ വാങ്ങാനിടവരും. പൊതുവെ സാമ്പത്തിക നില ഭദ്രമായിരിക്കും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: ഭൂമി വിൽക്കാനുദ്ദേശിക്കുന്നവർക്ക് അധിക ലാഭത്തോടുകൂടി വിൽക്കാൻ സാധിക്കും. വാക്കുതർക്കങ്ങളിൽ വിജയിക്കും. ഗൃഹത്തിൽ ഹോമങ്ങളും പൂജകളും നടത്താനിടവരും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ചേരും. വിനോദത്തിന് പണം ചെലവാക്കും. ഭാഗ്യദിനം ബുധൻ.
മകം: കാർഷികമേഖലയിൽ നിന്നു നല്ല ആദായം പ്രതീക്ഷിക്കാം. ടെസ്റ്റുകളിൽ വിജയം. വിദേശവ്യാപാരം മെച്ചപ്പെടും. പഴയ വീട് വിൽക്കുവാനും പുതിയത് വാങ്ങുവാനും സാധിക്കും. സന്താനലബ്ധിക്കായി ക്ഷേത്ര ദർശനം നടത്തും. യാത്രകൾ ആവശ്യമായി വന്നേക്കും. ഭാഗ്യദിനം ചൊവ്വ.
പൂരം: സാമ്പത്തിക പുരോഗതിയുണ്ടാകും. വാണിജ്യരംഗത്ത് അഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയമുണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം. വാക്കു തർക്കങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം വ്യാഴം.
ഉത്രം: ഊഹക്കച്ചവടത്തിൽ നിന്നും ഷെയറുകളിൽ നിന്നും വരുമാനം ലഭിക്കും. ബാങ്ക് ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. അനുയോജ്യമായ തൊഴിലവസരങ്ങൾ തെളിഞ്ഞു വരും. ജോലിക്കാർ വിശ്വസ്തതയോടെ പെരുമാറും. ഭാഗ്യദിനം ശനി.
അത്തം: സ്ഥാനപ്രാപ്തിയും സജ്ജനസമ്പർക്കവും പ്രതീക്ഷിക്കാം. വീട് മോടിപിടിപ്പിക്കും. കാർഷികാദായം കുറയും. കലാകാരന്മാർക്ക് പ്രശംസയും ധനവും ലഭിക്കും. അനുകൂലമായ തീരുമാനങ്ങൾ മനസ്സിന് ഉന്മേഷമുണ്ടാക്കും. ഭാഗ്യദിനം തിങ്കൾ.
ചിത്തിര: ഭൂമി വാങ്ങുകയോ ഉള്ളതിന്റെ വിസ്താരം വർദ്ധിപ്പിക്കുകയോ ചെയ്യും. എല്ലാ രംഗങ്ങളിലും കാലതാമസം നേരിടും. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയർച്ചയും ധനലാഭവും പ്രതീക്ഷിക്കാം. മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം ഗുണകരമാകും. ഭാഗ്യദിനം ബുധൻ.
ചോതി: മന്ദഗതിയിൽ നടക്കുന്ന കച്ചവടങ്ങൾക്ക് പുരോഗതിയുണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. സ്ത്രീകൾക്ക് ജോലിയിൽ സ്ഥാനമാറ്റത്തിന് ഇടയുണ്ട്. പൂജാകാര്യങ്ങളുമായി ബന്ധപ്പെടും. വിനോദയാത്ര നടത്തും. ഭാഗ്യദിനം വെള്ളി.
വിശാഖം: ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനംനേടുന്നതിനു പരിശ്രമിക്കും. സത്കർമ്മങ്ങൾക്ക് പണം ചെലവഴിക്കും. രക്ഷിതാക്കൾക്ക് സംതൃപ്തിയ്ക്കായി പരമാവധി ശ്രമങ്ങൾ നടത്തും. ദൂരയാത്രകൾ പ്രയോജനകരമായി തീരും. ഭാഗ്യദിനം വ്യാഴം.
അനിഴം: വിശ്വസിച്ച് ഏൽപ്പിച്ച കാര്യം കൃത്യമായി നിർവഹിക്കും. പല സ്രോതസുകളിൽ നിന്നു വരുമാനമുണ്ടാകും. ശത്രുക്കളുടെ ശല്യം വർദ്ധിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രമാകും. ചടങ്ങുകളിൽ നേതൃസ്ഥാനം വഹിക്കും. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: ഉദ്യോഗത്തിൽ പ്രോമോഷനോ തൊഴിലാളികൾക്ക് ശമ്പളവർദ്ധനയോ ഉണ്ടാകും. മറ്റുള്ളവരിൽ നിന്നു മോശം അനുഭവമുണ്ടാകും. മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് പണം വേണ്ടിവരും. പ്രവർത്തനങ്ങൾ യഥാകാലം ചെയ്തു തീർക്കും. ഭാഗ്യദിനം ശനി.
മൂലം: പൂർത്തിയാകാതെ കിടന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഉദ്യോഗസ്ഥന്മാർ മേലധികാരികളാൽ പ്രശംസ നേടും. തൊഴിലിൽ അനുകൂല മാറ്റത്തിന് സാദ്ധ്യത. കൃഷി, വ്യാപാരം എന്നിവയിൽ നിന്നു വരുമാനം. അകന്നു നിന്ന ബന്ധുക്കളുമായി ഒത്തുചേരും. ഭാഗ്യദിനം ബുധൻ.
പൂരാടം: സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവർ സ്വന്തം നിലയിൽ സ്ഥാപനം തുടങ്ങും. ഗവൺമെന്റിൽ നിന്നു കിട്ടാനുള്ള രേഖകൾ ലഭിക്കും. വിനോദകാര്യങ്ങളിൽ ഏർപ്പെടും. ജോലിയിൽ ഉന്നത പദവിയിലെത്തും. തീർത്ഥാടനത്തിൽ പങ്കെടുക്കും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: ബിസിനസിൽ നിന്നു വരുമാനം വർദ്ധിക്കും. അർഹതയില്ലാത്ത പണം വന്നുചേരും. തയ്യൽക്കടകളോ തുണിക്കടകളോ നടത്തുന്നവർക്ക് അനുകൂലസമയം. വാഹനങ്ങളിൽ നിന്നു വരുമാനം കൂടുതൽ ലഭിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: കാർഷികമേഖലയിൽ നിന്നു നേട്ടമുണ്ടാകും. സ്വന്തമായി നിർമ്മിച്ച സാധനങ്ങൾക്ക് നല്ല മാർക്കറ്റുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് പണം കൈയിൽ വന്നുചേരും. കലാകാരന്മാർക്ക് കൂടുതൽ അവസരം. ഭാഗ്യദിനം വ്യാഴം.
അവിട്ടം: വിലപ്പെട്ട സമ്മാനങ്ങളും പ്രശസ്തിപത്രവും ലഭിക്കും. കോൺട്രാക്ടുകൾ മുഖേന കിട്ടാനുള്ള പണം കൈവശമെത്തും. സ്വഭാവത്തിലെ അമിതദേഷ്യം നിയന്ത്രിക്കണം. പുതിയ ഭൂമി കൈവശം വന്നുചേരും. വിദേശത്തു നിന്നു ശുഭവാർത്ത കേൾക്കും. ഭാഗ്യദിനം ചൊവ്വ.
ചതയം: അപ്രതീക്ഷിതമായി സഹായങ്ങൾ ലഭിക്കും. യാത്രാക്ലേശം വർദ്ധിക്കും. ഉന്നതന്മാരുമായി സൗഹൃദബന്ധം സ്ഥാപിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സന്താനങ്ങളിൽ നിന്നു ഗുണാനുഭവം. ഭാഗ്യദിനം ശനി.
പൂരുരുട്ടാതി: അദ്ധ്വാനത്താൽ പ്രവർത്തന വിജയവും സാമ്പത്തിക നേട്ടവുമുണ്ടാകും. ഏതുവിധേനയും ചെയ്യേണ്ടകാര്യങ്ങൾ ചെയ്തു തീർക്കും. ബാദ്ധ്യതകൾ പരിഹരിക്കാൻ പൂർവ്വിക സ്വത്ത് വിൽക്കും. വിവാഹ കാര്യത്തിൽ തീരുമാനം. ഭാഗ്യദിനം വെള്ളി.
ഉത്രട്ടാതി: ഭാവിയെ മുന്നിൽ കണ്ട് പദ്ധതികൾ ആവിഷ്‌കരിക്കും. സേവന പ്രവർത്തനങ്ങളിൽ മുൻകൈ എടുത്ത് പ്രവർത്തിക്കും. പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയും ഉണ്ടാകും. എല്ലാ പ്രവർത്തനരംഗത്തും നൈപുണ്യം പ്രദർശിപ്പിക്കും. ഭാഗ്യദിനം ബുധൻ.
രേവതി:  ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിന് സാദ്ധ്യത. ഏറ്റെടുത്തജോലി കൃത്യമായി ചെയ്തു തീർക്കും. മനസ്സിന് സുഖവും സ്വസ്ഥതയുമുണ്ടാകും. പ്രവർത്തനമേഖലയിൽ നിന്നു സാമ്പത്തിക സഹായം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കും. ഭാഗ്യദിനം ഞായർ.