
ന്യൂയോർക്ക് : അമേരിക്കൻ ബേസ് ബാളിലെ ഇതിഹാസതാരമായിരുന്ന പീറ്റ് റോസ് അന്തരിച്ചു. 83 വയസായിരുന്നു. അമേരിക്കൻ മേജർ ബേസ്ബാൾ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഹിറ്റ്സുകൾ നേടുകയും ചെയ്ത താരമാണ്. വിവിധ കാലഘട്ടങ്ങളിലായി 19 വർഷം സിൻസിനാറ്റി റെഡ്സിന്റെ കുപ്പായമണിഞ്ഞ പീറ്റ് റോസ് 1975ലും 76ലും വേൾഡ് സിരീസ് കിരീടം നേടാൻ ടീമിനെ സഹായിച്ചു. 1980ൽ ഫിലാഡൽഫിയ ഫില്ലീസിനൊപ്പവും വേൾഡ് സിരീസ് നേടി. 3562 മത്സരങ്ങൾ കളിച്ചിട്ടുള്ള റോസ് 4256 ഹിറ്റ്സുകൾക്കും ഉടമയാണ്.