govinda

മുംബയ്: സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ നടനും ശിവസേന നേതാവുമായ ഗോവിന്ദ ചികിത്സയിൽ. കാലിനാണ് വെടിയേറ്റത്.

അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 4.45നാണ് സംഭവം. കൊൽക്കത്തിയിലേക്ക് പുറപ്പെടും മുമ്പേ മുംബയിലെ വീട്ടിൽ വച്ച് റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാൽമുട്ടിനാണ് വെടിയേറ്റത്. റിവോൾവറിന് ലൈസൻസുണ്ട്. വെടിയുണ്ട നീക്കം ചെയ്‌തെന്നും പ്രാർത്ഥേനകൾക്ക് നന്ദിയുണ്ടെന്നും ഗോവിന്ദ പിന്നീട് പ്രതികരിച്ചു. ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ശബ്ദസന്ദേശം ശിവസേനാ നേതാവ് കൃഷ്ണ ഹെഡ്‌ജെയാണ് താരത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത്. റിവോൾവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണം നടത്തും.

'പ്രണാമം. ഞാൻ ഗോവിന്ദ. കഴിഞ്ഞ മാസം വെടിയേറ്റിരുന്നു. ഡോക്ടർമാർക്ക് നന്ദി പറയുന്നു. പ്രത്യേകിച്ച് ഡോ. ഗർവാളിന്. എല്ലാവരുടേയും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി.'

- ഗോവിന്ദ