
കൊച്ചി: പൊതുമേഖല എണ്ണ കമ്പനികൾ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം എൽ..പി.ജി സിലിണ്ടറുകളുടെ വില 48.5 രൂപ കൂടി. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1798 രൂപയ്ക്ക് മുകളിലെത്തി. അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വില 12 രൂപ ഉയർത്തി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന പാചക വാതക വിലയിലാണ് വർദ്ധന. അതേസമയം ഗാർഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.