kombans
kombans

മത്സരം ഇന്ന് രാത്രി 7.30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഇന്ന് മലപ്പുറം എഫ്.സിയെ നേരിടും. കൊമ്പൻസിന്റെ തട്ടകമായ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം.രാത്രി 7.30ന് കിക്കോഫ്.

ലീഗിലെ ആദ്യ നാലുമത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു ജയവും രണ്ട് സമനിലകളും ഒരു തോൽവിയുമായി അഞ്ചുപോയിന്റുള്ള കൊമ്പൻസ് എഫ്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒരോ ജയവും സമനിലയും രണ്ട് തോൽവികളുമുള്ള മലപ്പുറം എഫ്.സി നാലുപോയിന്റുമായി അഞ്ചാം സ്ഥാനത്തും.