missile-attacks

ടെൽഅവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ വൻമിസൈൽ ആക്രമണത്തിനുപിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇസ്രയേലിലെ ടെൽഅവീവിൽ ഇറാൻ 180ഓളം ബാലിസ്​റ്റിക് മിസൈലുകൾ വർഷിച്ചത്. ആക്രമണത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും വലിയ രീതിയിലുളള നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോഴിതാ ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നിൽ വൻലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ആക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ടെൽഅവീവിലുളള ഇസ്രയേലിന്റെ ഇന്റലിജെൻസ് ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്തെയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൊസാദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി മിസൈൽ ആക്രമണത്തിൽ രൂപപ്പെട്ട ഗർത്തത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആസ്ഥാനത്ത് നിന്ന് 50 മുതൽ 100 അടി അകലെയായി 30 അടി താഴ്ചയിലും 50 അടി വീതിയിലുമുളള ഗർത്തമാണ് രൂപപ്പെട്ടത്. പിബിഎസ് വിദേശകാര്യലേഖകനായ നിക്ക് ഷിഫ്രിൻ ഗർത്തത്തിന്റെ വീഡിയോ എക്സിൽ പോസ്​റ്റ് ചെയ്തിട്ടുണ്ട്.

collapse

ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകളാണ് ഇറാന്റെ ആക്രമണത്തിനുപിന്നിലെന്നും സൂചനയുണ്ട്. ജൂലായിൽ നടന്ന തെഹ്‌റാൻ ആക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതും സെപ്​റ്റംബറിൽ ലെബനിൻ നടന്നിരുന്ന പേജർ, വാക്കിടോക്കി ബോംബാക്രമണങ്ങളും മിസൈൽ ആക്രമണത്തിൽ ഹിസ്ബുളളയുടെ മുതിർന്ന നേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന്റെയും മൂലകാരണം മൊസാദെന്നാണ് ഇറാൻ കരുതുന്നത്.

മൊസാദിന്റെ ആസ്ഥാനം കൂടാതെ നെവാ​റ്റിം എയർബേസും ടെൽ നോഫ് എയർ ബേസും ഇറാന്റെ ലക്ഷ്യങ്ങളാണ്. മൊസാദിന്റെ ആസ്ഥാനത്തിനടുത്തായുളള ടെൽഅവീവിലെ ഗ്ലിലോട്ടിലാണ് രണ്ട് മിസൈലുകൾ വീണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. ഗ്ലിലോട്ട് ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും അനേകം കെട്ടിടസമുഛയങ്ങൾ ഉണ്ടെന്നുമാണ് റിപ്പോർട്ട്. കരയാക്രമണം തുടങ്ങിയില്ലെന്നും തുടങ്ങിയാൽ ​ശ​ക്തമായി ചെ​റു​ക്കു​മെ​ന്നും ഹി​സ്ബു​ള്ള ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ന​ഈം ഖാ​സിം ടെലിവിഷനിൽ വ്യ​ക്ത​മാ​ക്കി. ഹ​സ​ൻ ന​സ്രുല്ല​യു​ടെ പി​ൻ​ഗാ​മി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അദ്ദേഹം അറിയിച്ചു.

Outside Mossad HQ, 1050p local: pic.twitter.com/r0iiN6E9O8

— Nick Schifrin (@nickschifrin) October 1, 2024

അതേസമയം, ഇപ്പോൾ നടത്തിയ ആക്രമണം 'ദൈവത്തിൽ നിന്നുളള വിജയവും അടുത്ത വിജയവും' എന്നാണ് ഇറാനിന്റെ പരമോന്നത നേതാവ് അൽ ഖമേനി സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്. ആക്രമണത്തിൽ മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇസ്രയേൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെസ്​റ്റ് ബാങ്കിലുളള ഒരാൾ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ടെൽഅവീവിലുളള ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

attack

ആക്രമണത്തിനുപിന്നാലെ ഇറാന് ശക്തമായ താക്കീതും ഇസ്രയേൽ നൽകിയിട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തെ വലിയ തെ​റ്റാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നാണ് ഇസ്രായേൽ പ്രാധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഞങ്ങൾക്ക് വ്യക്തമായ പ്ലാനുണ്ടെന്നും കൃത്യമായ സമയത്ത് അത് നടപ്പിലാക്കുമെന്നും ഇസ്രയേൽ പ്രതിരോധ വകുപ്പ് വക്താവ് ഡാനിയൽ ഹംഗറി പറഞ്ഞു.