
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ്‌ബിഐ) പ്രൊബേഷണറി ഓഫീസർ (പിഒ) തസ്‌തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രായം 21നും 30നും മദ്ധ്യേ ആയിരിക്കണം. അപേക്ഷ അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ പ്രാഥമിക പരീക്ഷയ്‌ക്ക് വിളിക്കും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു പരീക്ഷ.
750 രൂപയാണ് അപേക്ഷാ ഫീസ്. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷയ്‌ക്കായി വിളിക്കും. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയിലേക്ക് ക്ഷണിക്കും. യോഗ്യത നേടുന്നവർക്ക് ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞ് പ്രതിമാസം 41,960 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
പ്രാഥമിക പരീക്ഷ 100 മാർക്കിനാണ്. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂട്, റീസണിംഗ് എമിലിറ്റി എന്നിങ്ങനെയാവും ചോദ്യങ്ങൾ. രണ്ടാം ഘട്ടത്തിൽ 250 മാർക്കിന്റെ പരീക്ഷയാണ്. ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാകും.