students

ലോകത്തെ തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. വിദേശികൾ ഏ​റ്റവും കൂടുതൽ എത്തുന്ന മലേഷ്യയിൽ മനോഹരമായ ബീച്ചുകളും വലിയ മഴക്കാടുകളും തുടങ്ങി നിരവധി പ്രത്യേകതളുണ്ട്. വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും മികവു​റ്റതാണ്. ലോകത്തെ തന്നെ ഉയർന്ന റാങ്കുകളുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

മലേഷ്യയിൽ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ മലേഷ്യ ഇന്റർനാഷണൽ സ്‌കോളർഷിപ്പുകൾ(എംഐഎസ്) ലഭ്യമാണ്. പ്രതിമാസം 30,000 രൂപയുടെ സ്‌കോളർഷിപ്പുകൾ വരെ എംഐഎസിലൂടെ സ്വന്തമാക്കാം. എങ്ങനെയാണെന്ന് നോക്കാം?


എംഐഎസ് സ്‌കോളർഷിപ്പിന് യോഗ്യരായ രാജ്യങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിനായി അപേക്ഷിക്കേണ്ടത്.മലേഷ്യയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. മലേഷ്യയിലെ പൊതു സർവകലാശാലകളിലോ അല്ലെങ്കിൽ തിരഞ്ഞെടുത്ത സ്വകാര്യ സർവകലാശാലകളിലോ രണ്ട് സെമസ്​റ്റർ പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്.

എംഐഎസിന് യോഗ്യരായവരുടെ ട്യൂഷൻ ഫീസ് പൂർണമായും മലേഷ്യൻ സർക്കാർ വഹിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപയുടെ സഹായവും സ്‌കോളർഷിപ്പിലൂടെ ലഭിക്കും. ഇത് ഓരോ സെമസ്​റ്ററിന്റെയും തുടക്കത്തിലും ലഭിക്കും. 20 പൊതു സർവകലാശാലയിലെയും നാല് തെരഞ്ഞെടുത്ത സ്വകാര്യ സർവകലാശാലയിലെയും വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്. എംഐഎസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വെബ്‌സൈ​റ്റ് സന്ദർശിക്കാവുന്നതാണ്.

പട്ടികയിലുളള പൊതുസർവകലാശാലകൾ

ടെക്‌നോളജി മലേഷ്യ
സെയ്ൻസ് മലേഷ്യ
പുത്ര മലേഷ്യ
മലേഷ്യൻ യൂണിവേഴ്സി​റ്റി
ടെക്‌നോളജി മാരാ
ഇസ്ലാം അന്തരബംഗ്സ് മലേഷ്യ
ഉത്തര മലേഷ്യ
കെബാംഗ്സാൻ മലേഷ്യ
തുൻ ഹുസൈൻ മലേഷ്യ
ടെക്നിക്കൽ മലേഷ്യ മെലക
സെയിൻസ് ഇസ്ലാം മലേഷ്യ
പെൻഡിഡിക്കൽ സുൽത്താൻ ഇദ്റിസ്
മലേഷ്യ തെരെംഗനു
മലേഷ്യ സബ
മലേഷ്യ പഹാംഗ് അൽ സുൽത്താൻ അബ്ദുളള
മലേഷ്യ സരവാക്ക്
മലേഷ്യ പെർലിസ്
സുൽത്താൻ സൈനൽ ആബിദീൻ
പെർട്ടഹാനർ നാഷണൽ മലേഷ്യ
മലേഷ്യ കെലന്തർ

സ്വകാര്യ സർവകലാശാലകൾ
യൂണിവേഴ്സി​റ്റി ടെക്‌നോളജി പെട്രോനാസ്
യൂണിവേഴ്സി​റ്റി തെനാഗ നാഷണൽ
മൾട്ടിമീഡിയ യൂണിവേഴ്സി​റ്റി
ഇൻസിഫ്