pic

ഇസ്രയേലിനെതിരെ ഇറാൻ തുറന്ന ആക്രമണത്തിന് പുറപ്പെട്ടാൽ എന്താകും ഫലം ? ഇറാന്റെ സൈനിക ശക്തി എത്രത്തോളം വലുതാണെന്ന് നോക്കാം.

 പിന്തുണയ്ക്കുന്നവർ

 ഹമാസ് (ഗാസ)​

 ഹൂതികൾ (യെമൻ)​

 ഹിസ്ബുള്ള (ലെബനൻ)​

 സിറിയയിലെയും ഇറാക്കിലെയും ഗ്രൂപ്പുകൾ

 സൈനിക കരുത്ത്

 പടിഞ്ഞാറൻ ഏഷ്യയിലെ ശക്തമായ സൈന്യം

 സൈനികർ - 5,​80,000

 റിസേർവ് സൈനികർ - 200,000

 ബാലിസ്റ്റിക് മിസൈൽ - 3000 +


 കരുത്തൻ നാവികസേന

നിരവധി സ്പീഡ് ബോട്ടുകളും ചെറു അന്തർവാഹിനികളുമടങ്ങുന്നതാണ് ഇറാന്റെ നാവികസേന. പേർഷ്യൻ ഉൾക്കടൽ, ഹോർമൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കാനും ഗതാഗതം തടസപ്പെടുത്താനും ഇറാന് കഴിയും.

 ഇസ്രയേലിന് നേരെ പ്രയോഗിച്ചേക്കാവുന്ന മിസൈലുകൾ

1. സെജിൽ - പ്രഹര പരിധി - 2,500 കിലോമീറ്റർ

2. ഖൊറാംഷഹർ 4 - 2,000 കിലോമീറ്റർ

3. ഇമാദ് - 2,000 കിലോമീറ്റർ

4. ഷഹാബ് 3 - 2,000 കിലോമീറ്റർ

5. ഖാദർ 110 - 1,950 കിലോമീറ്റർ

6. പാവേഹ് - 1,650 കിലോമീറ്റർ

7. ഖൈബർഷെകാൻ - 1,450 കിലോമീറ്റർ

8. ഫത്താഹ് 2 - 1,400 കിലോമീറ്റർ

9 ഹാജ് ഖാസിം - 1,400 കിലോമീറ്റർ

 റെവലൂഷനറി ഗാർഡ് എന്ന ബലം

സായുധ സൈനിക വിഭാഗങ്ങളിൽ ഒന്ന്

 കര,​ വ്യോമ,​ നാവിക വിഭാഗങ്ങളിലായി 2,50,000ത്തിലേറെ അംഗങ്ങൾ

 ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ 1979ൽ സ്ഥാപിക്കപ്പെട്ടു

 ആർമി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും. റെവലൂഷനറി ഗാർഡ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അഖണ്ഡത ഉറപ്പാക്കും

 വിദേശ ഇടപെടൽ തടയും, അട്ടിമറി നീക്കങ്ങൾ ഇല്ലാതാക്കും

 ബഹ്‌റൈൻ, സൗദി അറേബ്യ, സ്വീഡൻ, യു.എസ് എന്നിവർ റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്