
കൊല്ലം: അഷ്ടമുടി കായലിനെ വീണ്ടെടുക്കാനും മാലിന്യ നിർമ്മാർജ്ജനത്തിനുമായി ആരംഭിച്ച വിവിധ പദ്ധതികളുടെ ഭാഗമായ 30 കടവുകളുടെ നവീകരണം പൂർത്തിയായി. മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് കടവുകളുടെ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് പങ്കെടുക്കും.കോർപ്പറേഷന്റെ നേതൃത്വത്തിൽ കടവുകളുടെ നവീകരണം സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പൂർത്തീകരിച്ചത്.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ സി.സി ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയിലാണ് 30 കടവുകളുടെ നവീകരണം പൂർത്തിയാക്കിയത്. വിവിധ പഞ്ചായത്തുകളുടെ 20 കടവുകൾ കൂടി ഉടൻ നവീകരിക്കും.
അഞ്ചുവർഷം വാറന്റിയുള്ള സോളാർ ക്യാമറകളാണ് കടവുകളിലുള്ളത്. തുടർച്ചയായി ഏഴ് ദിവസം സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും ക്യാമറ പ്രവർത്തിക്കും. ക്യാമറകളെല്ലാം ടുവേ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവയാണ്. ഓരോ ക്യാമറയും കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണുകളുമായി കണക്ട് ചെയ്യാം. ഇതിനായി വോഡാഫോൺ കമ്പനിയുമായി കരാറായി. സെൻസർ ക്യാമറകളായതിനാൽ മാലിന്യമായി എത്തുന്നവർ ദൃശ്യപരിധിയിലെത്തുമ്പോൾ തന്നെ 'മാലിന്യം നിക്ഷേപിക്കരുത് ' എന്ന സന്ദേശം ലഭിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഫോൺ വഴി നിർദ്ദേശം നൽകാനാകും.
എല്ലായിടത്തും സോളാർ വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
മറ്റ് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ
കടവുകളിലെ മാലിന്യം നീക്കം ചെയ്യൽ
ചെളി നീക്കി ആഴം ഉറപ്പാക്കൽ
പടവുകളുടെ നവീകരണം
കടവുകൾ വൃത്തിയായി സൂക്ഷിക്കാൻ മുന്നറിയിപ്പുകൾ
കായൽ സംരക്ഷണം ചൂണ്ടിക്കാട്ടി ബോർഡുകൾ
വിശ്രമിക്കാൻ കാസ്റ്റ് അയൺ ബെഞ്ചുകൾ
സോളാർ ലൈറ്റുകൾ, ടി.വി, ക്യാമറകൾ
പരിപാലനം, സംരക്ഷണം എന്നിവയ്ക്കായി കൗൺസിലർമാർ ഉൾപ്പെട്ട ജനകീയ സമിതികൾക്ക് രൂപം നൽകും.
കടവുകൾ ഭംഗിയുള്ള ടൈൽസ് പാകി മോടി പിടിപ്പിച്ചു.
കോർപ്പറേഷൻ അധികൃതർ