
ടെൽ അവീവ്: ചൊവ്വാഴ്ച രാത്രി ഇറാന്റെ വ്യോമാക്രമണമുണ്ടായതിന് പിന്നാലെ ബങ്കറിൽ അഭയംതേടാൻ ഓടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇറാൻ അനുകൂലികളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
നെതന്യാഹുവിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അതേ സമയം, മൂന്ന് വർഷം മുന്നേ പുറത്തുവന്ന ഒരു വീഡിയോ ആണിത്. ഒരു വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇസ്രയേലി പാർലമെന്റിന്റെ ഇടനാഴികളിലൂടെയാണ് ശരിക്കും നെതന്യാഹു തിരക്കിട്ട് നീങ്ങുന്നത്. 2021 ഡിസംബറിൽ നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിൽ ഈ വീഡിയോ പങ്കിട്ടിരുന്നു.