saseendran

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനവിഭവ വില്പ്പന പ്രദര്‍ശന മേളയും പാരമ്പര്യ ഭക്ഷ്യോത്പന്ന മേളയും മാനവീയം വീഥിയില്‍ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കാനനകാന്തി എന്ന പേരില്‍ മൂന്ന് മുതല്‍ എട്ടുവരെ നടക്കുന്ന മേളയില്‍ കേരളത്തിലെ വിവിധ വനംവികസന സമിതികളുടെ ചെറുകിട വനവിഭവങ്ങള്‍, ആദിവാസിപാരമ്പര്യ ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ വിപണനം നടക്കും. കലാസന്ധ്യ, ചര്‍ച്ച, കവി സംഗമം, നാടന്‍പാട്ട്, ഫ്യൂഷന്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. കേരളത്തിലെ ഉള്‍ക്കാടും കാട്ടുമൃഗങ്ങളെയും തത്സമയം കാണാനുള്ള ലൈവ് സ്ട്രീമിങ്ങും വന-പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങളുടെ വില്പ്പനയും വനംഫോട്ടോഗ്രാഫി പ്രദര്‍ശനവും മേളയെ ആകര്‍ഷകമാക്കും.


പട്ടികജാതി-വര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു മേളയോട് അനുബന്ധിച്ചുള്ള ട്രൈബല്‍ ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കള്‍ച്ചറല്‍ ഫെസ്റ്റ് തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി വിശിഷ്ടാതിഥിയും നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയുമാവും. എം എല്‍ എ മാരായ വി കെ പ്രശാന്ത്, സി കെ ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.


വനം മേധാവിയും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ഗംഗാസിങ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) രാജേഷ് രവീന്ദ്രന്‍, അഡീഷണല്‍ പ്രിന്‍സി പ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബഡ്ജറ്റ് ആന്റ് ആഡിറ്റ്) ഡോ. പി. പുഗഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വിജിലന്‍സ് ആന്റ ഫോറസ്റ്റ് ഇന്റലിജന്‍സ്) ഡോ. എല്‍. ചന്ദ്രശേഖര്‍, അഡീഷണല്‍ പ്രിന്‍സി പ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫണീന്ദ്രകുമാര്‍ റാവു, അഡീഷണല്‍ പ്രിന്‍സി പ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഇക്കോ ഡെവലപ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍)

ഡോ. ജെ. ജസ്റ്റിന്‍ മോഹന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി ന്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)ഡോ. സഞ്ജയന്‍ കുമാര്‍, ബഹു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എ ച്ച്. ആര്‍.ഡി.) ഡി. കെ. വിനോദ് കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്) കെ എന്‍ ശ്യാം മോഹന്‍ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, അഡീഷണല്‍ പ്രിന്‍സി പ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം), ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.