
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. മമ്മൂട്ടി മാത്രമല്ല, വിനായകനും വേറിട്ട ലുക്കിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു. തെക്ക് വടക്ക് എന്ന ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് വിനായകൻ.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാഗർകോവിലിൽ പുരോഗമിക്കുന്നു. ഇന്നലെയാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെയാണ് ക്രൈം ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിനായകൻ പൊലീസ് വേഷത്തിലും. ഫൈസൽ അലി ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. പത്തുദിവസത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയുടെ കഥാകൃത്താണ് ജിതിൻ കെ. ജോസ്.