anusree

സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീയെ കണ്ട് ഞെട്ടി ആരാധകർ. അടിക്കുറിപ്പ് ഒന്നുമില്ലാതെ എത്തിയ അനുശ്രീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മാത്രമല്ല കമന്റ് ബോക്സ് താരം ഒഫ് ചെയ്യുകയും ചെയ്തു. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമാക്കാനായി ഷൂട്ട് ടൈം എന്ന ടാഗും ചേർത്തിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ ആണ് മേക്കപ്പ് . മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ. പിന്നിൽ ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും കാണാം.

താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇൗ ചിത്രത്തിലെ ലുക്ക് ആണോ അതോ പുതിയ ചിത്രത്തിലെ ആണോ എന്ന കാര്യം വ്യക്തമല്ല.അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ ആണ് അനുശ്രീയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.