
ലക്നൗ : ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് റെസ്റ്റ് ഒഫ് ഇന്ത്യയ്ക്ക് എതിരായ ഇറാനി കപ്പിനുള്ള മുംബയ് ടീമിലേക്ക് പോയ സർഫ്രാസ് ഖാന് ഇരട്ടസെഞ്ച്വറി. ആറാമനായി ഇറങ്ങി 276 പന്തുകളിൽ നിന്ന് 25 ഫോറുകളും നാലുസിക്സുകളുമടക്കം 221 റൺസുമായി പുറത്താകാതെ നിൽക്കുന്ന സർഫ്രാസിന്റെ മികവിൽ മത്സരത്തിന്റെ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോൾ രഞ്ജി ചാമ്പ്യന്മാരായ മുംബയ് 536/9 എന്ന സ്കോറിലെത്തി.അജിങ്ക്യ രഹാനെ(97), ശ്രേയസ് അയ്യർ (57), തനുഷ് കോട്ടിയാൻ (64) എന്നിവരും മുംബയ് നിരയിൽ തിളങ്ങി.
221
ഇറാനി കപ്പിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബയ് ബാറ്ററാണ് സർഫ്രാസ് ഖാൻ.