v

ന്യൂഡൽഹി : ഡൽഹിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്ൻ പിടികൂടി.തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്. രാജ്യാന്തര മയക്കുമരുന്നു ശൃംഖലയിലെ നാലുപേരെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. സൗത്ത് ‌ഡൽഹിയിലെ മെഹ്റോളി മേഖലയിലായിരുന്നു റെയ്ഡ്. തലസ്ഥാനത്തെ നിശാപാർട്ടികൾക്കായി കൊണ്ടുവന്നതാണെന്ന് സൂചനയുണ്ട് . ലഹരിമരുന്ന് സിൻഡിക്കേറ്റിനെ കുറിച്ച് സമഗ്രഅന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുൻപാണ് സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

ഡൽഹി തിലക് നഗറിൽ ഇക്കഴിഞ്ഞ ശനിയാഴ്ച മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ സ്വദേശികളെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരിൽ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും പിടികൂടിയിരുന്നു. 2020 ജനുവരി മുതൽ അഭയാർത്ഥിയായി താമസിക്കുന്ന ഹാഷ്‌മി മുഹമ്മദ് വാരിസും ​ അബ്‌ദുൾ നയീബുമാണ് അന്ന് അറസ്റ്റിലായത്.